നിർമാണത്തിലിരുന്ന വീടിൻെറ ഒന്നാം നില തകർന്നു വടക്കാഞ്ചേരി: നിർമാണം പുരോഗമിക്കുന്ന വീടിൻെറ ഒന്നാം നില വീടിന് മുന്നിലെ ഇടുങ്ങിയ റോഡിലേക്ക് തകർന്ന് വീണു. മംഗലം അയ്യപ്പൻകാവിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വടക്കാഞ്ചേരി മലിബൻ ജ്വല്ലറി ഉടമ മംഗലം പുതൂർക്കര ടോമിയുടെ (ബാബു) വീടിൻെറ ഒന്നാം നിലയിലെ പണി പൂർത്തീകരിച്ച ഭാഗത്തെ ഭീമൻ കോൺക്രീറ്റാണ് നിലംപൊത്തിയത്. വീടിൻെറ താഴത്തെ നിലയുടെ സൺേഷഡും മതിലും തകർന്നു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. സമീപത്ത് നിന്നിരുന്ന മാവ് ഭാഗികമായി പിളർന്നു. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. യു.ഡി.എഫ് വടക്കാഞ്ചേരി മണ്ഡലം കൺവെൻഷൻ വടക്കാഞ്ചേരി: മികച്ച സ്ഥാനാർഥി പട്ടിക അവതരിപ്പിക്കുക വഴി യു.ഡി.എഫ് കേരളത്തിൽ നല്ല വിജയം നേടുമെന്ന് അനിൽ അക്കര അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി. വിജയൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ അരങ്ങത്ത്, എൻ.എ. സാബു, കെ. അജിത്കുമാർ, ജിജോ കുര്യൻ, ഉമ്മർ ചെറുവായിൽ, മനോജ് കടമ്പാട്ട്, പി.ജെ. തോമസ്, ഷാഹിത റഹ്മാൻ, എൻ.ആർ. സതീശൻ, എ.എം. രമേശൻ, ജോണി ചിറ്റിലപ്പിള്ളി, സി.എ. ശങ്കരൻ കുട്ടി, എ.എസ്. ഹംസ, ടി.എസ്. മായാദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.