മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബ​ി​െന മതേതര പ്രസ്ഥാനങ്ങൾക്ക്​ മറക്കാനാവില്ല -രമേശ്​ ചെന്നിത്തല

കൊടുങ്ങല്ലൂർ: കേരളത്തിലെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു മുഹമ്മദ് അ ബ്ദുറഹ്മാൻ സാഹിബെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അബ്ദുറഹ്മാൻ സാഹിബിൻെറ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപക്ഷ നിലപാടുകളുള്ള കരുത്തുറ്റ പോരാളിയായ സാഹിബിൻെറ ജീവിതം കേരളീയ സാമൂഹികചരിത്രത്തിൻെറ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറിനും പ്രഥമ അൽഅമീൻ മാധ്യമപുരസ്കാരം മാധ്യമപ്രവർത്തക ഷാനി പ്രഭാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർപേഴ്സൻ എം.ജി സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ അധ്യക്ഷത വഹിച്ചു. കെ.കെ. കുഞ്ഞുമൊയ്തീൻ, ബക്കർ മേത്തല എന്നിവർ പ്രശസ്തിപത്രം വായിച്ചു. പി.ഒ.ജെ. ലബ്ബ, ഇ.ടി. ടൈസൺ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ടി.വി. ചന്ദ്രമോഹൻ, ബാബു കറുകപ്പാടത്ത്, സോപാനം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുറഹ്മാൻ കടപ്പൂര് സ്വാഗതവും വി.എം. ഷൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.