തെരഞ്ഞെടുപ്പ്​ ചൂടിനൊപ്പം ഇന്ധന വിലയും കുതിക്കുന്നു

തൃശൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇന്ധനവിലയിൽ വർധനവുണ്ടാവില്ലെന്ന മുൻ അനുഭവങ്ങളെ അപ്രസക്തമാക്കി തെരഞ്ഞെടുപ്പ് ചൂടു കൂടുന്നതനുസരിച്ച് ഇന്ധന വിലയും കുതിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ പെേട്രാളിനും ഡീസലിനും നാലര രൂപയോളമാണ് കൂടിയത്. അമ്പത് പൈസ കൂട്ടി, പിന്നീട് 25 പൈസ കുറച്ച്, വീണ്ടും ഒരു രൂപ വരെ കൂട്ടുന്ന നിലയിലാണ് വർധന തുടരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു മാസത്തേക്ക് ഇന്ധന വില കൂട്ടാതെ പിടിച്ചു നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇന്ധന വില കൂട്ടുകയും ചെയ്തു. ഇത് തന്നെയാവും ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ പെേട്രാൾ, ഡീസൽ വില ഇപ്പോഴും കൂടിക്കൊണ്ടിരിക്കയാണ്. പെേട്രാളിന് 75.60 രൂപയും ഡീസലിന് 70.89 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. ജനുവരി ഒന്നിന് 71.89 ആയിരുന്നു പെേട്രാൾ വില. ഡീസലിന് ജനുവരി ആദ്യം 67.02 ആയിരുന്നു വില. നേരത്തെ പത്തു രൂപയിലധികം പെേട്രാളിനേക്കാൾ ഡീസലിന് കുറവുണ്ടായിരുന്നത്. ഇപ്പോൾ വ്യത്യാസം 4.71 രൂപ മാത്രമാണ്. ഇന്ധനവില വർധനയ്ക്കെതിരെ വൻ പ്രതിഷേധം ഉയർത്തിയിരുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളുമൊക്കെ ഇപ്പോൾ തെരഞ്ഞെടുപ്പ് തിരക്കിലാണ്. വിലക്കയറ്റം ഒരുഘട്ടത്തിൽ തെരഞ്ഞെടുപ്പിലെ പ്രധാന ആയുധമായിരുന്നത് ഇപ്പോൾ അത് പ്രസക്തമല്ലെന്ന നിലയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ധനവില വർധനവ് പേരിന് പോലും പരാമർശിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.