ബിജുവിനെതിരായ പ്രതികരണം തിരിച്ചടിച്ചു; അനിൽ അക്കരക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

തൃശൂർ: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയെ വിമർശിച്ച ദീപ നിശാന്തിനെ വിമർശിക്കുന്നതിനൊപ്പം ഇടത് സ്ഥാനാർഥി പി.കെ. ബിജുവിനെതിരെ ആരോപണമുന്നയിച്ച അനിൽ അക്കര എം.എൽ.എക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ദീപ നിശാന്തിെനതിരെ‍യായിരുന്നു അനിലിൻെറ ആരോപണമെങ്കിലും അതിൻെറ മുന ബിജുവിന് നേരെ തിരിച്ചു വെച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. 'ഡോക്ടറേറ്റ് കോപ്പിയടിച്ച് നേടിയതാണോ'എന്ന പരാമർശമാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണത്തെ ചൊല്ലിയുള്ള പോരായിരുന്നു നടന്നതെങ്കിൽ ഇപ്പോൾ വ്യക്തിഹത്യയിലേക്കാണ് പോര് നീളുന്നത്. ബിജുവിൻെറ ഡോക്ടറേറ്റിനെ വിമർശിച്ച അനിൽ അക്കരക്കെതിരെ മന്ത്രിമാരായ തോമസ് ഐസക്, കടകംപിള്ളി സുരേന്ദ്രൻ തുടങ്ങി സി.പി.എം നേതാക്കൾ പരസ്യമായി വന്നു. കരുതലോടെയും ശ്രദ്ധിച്ചുമായിരുന്നു ഇതിന് സ്ഥാനാർഥി കൂടിയായ പി.കെ. ബിജുവിൻെറ മറുപടി. പട്ടിണി ജീവിതത്തിൽ പഠിച്ച് നേടിയതും പൊരുതി നേടിയതുമാണ് വിദ്യാഭ്യാസമെന്നും തങ്ങളുടെ ജീവിതവും പ്രസ്ഥാനവും ഇതാണ് പഠിപ്പിച്ചതെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചു. ബിജുവിൻെറ ഡോക്ടറേറ്റ് പഠനത്തെയും പഠനത്തിനുള്ള കഠിനാധ്വാനത്തെയും കുറിച്ച് സഹപാഠികളുമടക്കമുള്ളവർ രംഗത്ത് വന്നു. കടുത്ത സി.പി.എം വിരോധികൾ പോലും ബിജുവിൻെറ ഡോക്ടറേറ്റിനെ പരിഹസിച്ച അനിൽ അക്കരക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. ബിജുവിൻെറ ഡോക്ടറേറ്റിനെ പരിഹസിക്കുന്നത് ബിജു ദലിതനായതുകൊണ്ടും ദലിതന് ഡോക്ടറേറ്റ് പാടില്ലെന്ന മാനസിക നിലയാണ് ഇതിന് കാരണമെന്നും അനിലിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ബിജുവിനെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. നേരത്തെ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എ.ബി.വി.പി പ്രവർത്തകനായിരുന്നുവെന്ന ആക്ഷേപമുന്നയിച്ച അനിലിൻെറ പ്രസ്താവന വിവാദത്തിലായിരുന്നു. ഇതിനിടെ രമ്യ ഹരിദാസിൻെറ പാട്ടിനെ വിമർശിച്ച ദീപനിശാന്തിനെതിരെ സി.പി.എം പ്രവർത്തകരും രംഗത്തെത്തി. ആളാവാനുള്ള ശ്രമം നടത്തിക്കൊള്ളൂ, അത് തങ്ങളുടെ െചലവിൽ വേണ്ടെന്നാണ് ദീപ നിശാന്തിനെതിരെ ഇവരുടെ വിമർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.