പുറമ്പോക്ക് കൈയേറി സി.പി.എം നേതാവിെൻറ വീട് നിർമാണം

തൃശൂർ: പുറമ്പോക്ക് കൈയേറി സി.പി.എം നേതാവ് വീട് നിർമിക്കുന്നെന്ന് പരാതി. കോർപറേഷനും റവന്യൂ വകുപ്പിനും പരാതി നൽകിയതിനെ തുടർന്ന് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് നിർമാണം തുടരുന്നുവത്രേ. വടൂക്കര 40ാം ഡിവിഷനിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ നേതാവി​െൻറ അനധികൃത നിർമാണം. നിരന്തരം പരാതി അറിയിച്ചിട്ടും ആദ്യം തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥർ ശനിയാഴ്ചയാണ് പരിശോധനക്കെത്തിയത്. റോഡ് പുറമ്പോക്കിലാണ് നിർമാണമെന്നും ഇതിനുള്ള അപേക്ഷ കോർപറേഷനിൽ നൽകിയിട്ടില്ലെന്നും പരിശോധിച്ച കോർപറേഷൻ ബിൽഡിങ് വിഭാഗം അസി. എൻജിനീയർ ദൃശ്യ ടി. മനോഹർ പറഞ്ഞു. നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് അസി. എൻജിനീയർ ഉടമക്ക് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് നൽകിയതിന് ശേഷവും നിർമാണം പുരോഗമിക്കുന്നതായി പരാതിക്കാരനായ പ്രദേശവാസി സുജിത്കുമാർ പറയുന്നു. എന്നാൽ സ്ഥലത്ത് മറ്റൊരു വീടുണ്ടായിരുന്നെന്നാണ് നേതാവി​െൻറ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.