photo+++++ekg2 sister josia sss in ftp കൊച്ചി: സാധുസേവന സന്യാസിനീ സമൂഹത്തിെൻറ സുപ്പീരിയർ ജനറലായി സിസ്റ്റർ ജോസിയ കണ്ണൻചിറ തെരഞ്ഞെടുക്കപ്പെട്ടു. മള്ളുശേരി ജനറലേറ്റിൽ എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഇടുക്കി കണ്ണൻചിറ സെബാസ്റ്റ്യെൻറയും അന്നമ്മയുടെയും മകളാണ്. ചാവറ കൾചറൽ സെൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ എന്നിവർ സഹോദരങ്ങളാണ്. ജനറൽ കൗൺസിലർമാരായി സിസ്റ്റർ ടീന ചെറുകാവിൽ, സിസ്റ്റർ ആശ ഈയംപറമ്പിൽ, സിസ്റ്റർ സോണിയ വണ്ടർകുന്നേൽ, സിസ്റ്റർ എൽസി പാലത്തിങ്കൽ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.