വിദ്യാർഥികൾ കൃഷിഭവൻ സന്ദർശിച്ചു

എരുമപ്പെട്ടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് വിദ്യാർഥികൾ പഠനപ്രവർത്തനത്തി​െൻറ ഭാഗമായി എരുമപ്പെട്ടി കൃഷിഭവൻ സന്ദർശിച്ചു. എട്ടാം ക്ലാസിലെ 'വീണ്ടെടുക്കാം വിളനിലങ്ങൾ'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യാവലികൾ തയാറാക്കിയാണ് വിദ്യാർഥികൾ എത്തിയത്. പ്രളയക്കെടുതിക്ക് ശേഷം കാർഷിക മേഖലയിലുണ്ടായ നഷ്ടം, പരിഹാരമാർഗങ്ങൾ, വിവിധ തരം കൃഷിരീതികൾ, കൃഷിഭവൻ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കൃഷി ഓഫിസർ ആശയുമായി വിദ്യാർഥികൾ സംവദിച്ചു. ഓഫിസർക്ക് ഉപഹാരം നൽകിയ ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. അധ്യാപകരായ ഡോളി, രേഖ, സൈജു കൊളേങ്ങാടൻ, എം.എസ്. രാമകൃഷ്ണൻ, കെ.എസ്. പ്രസീദ, കെ.എസ്. തസ്നിം, എ.എം.സ്വാതി, എം.ഫിനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.