നിലക്കുന്നില്ല; നഗരഹൃദയത്തിലെ ഞാറ്റുപാട്ടി​െൻറ ഈണം

ഗുരുവായൂർ: നഗരഹൃദയത്തിലെ ഞാറ്റുപാട്ടി​െൻറ ഈണം നിലക്കുന്നില്ല; മലയാളത്തി​െൻറ ഈണത്തിലല്ലെങ്കിലും വംഗനാടി​െൻ റ സംഗീതത്തോടെ ഗുരുവായൂരിൽ 'ഞാറ്റുപാട്ട്' തുടരുകയാണ്. പഴയ ഗുരുവായൂർ നഗരസഭ പ്രദേശത്ത് അവശേഷിക്കുന്ന ഏക പാടത്ത് ഇത്തവണയും ഞാറുനട്ടു. പടിഞ്ഞാറെ നടക്ക് സമീപം 14ാം വാർഡിലുള്ള ഒരേക്കർ പാടത്താണ് ഞാറ് നട്ടത്. കാരയിൽ ശ്രീനിവാസേൻറതാണ് ഈ പാടശേഖരം. ഗുരുവായൂരിലെ പാടങ്ങളെല്ലാം വൻ സൗധങ്ങൾക്കു വേണ്ടി നികത്തിയപ്പോഴും കൃഷിയെ അതിരറ്റ് സ്നേഹിക്കുന്ന ശ്രീനിവാസൻ ത​െൻറ പാടത്ത് കൃഷി തുടരുകയായിരുന്നു. തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ ബംഗാളികളായി ഞാറ് നടാൻ എന്നുമാത്രം. മൂന്ന് തൊഴിലാളികൾ ചേർന്നാണ് ഞാറ് നട്ടത്. കൃത്യമായ ശ്രദ്ധയോടെ കൃഷി ചെയ്താൽ വലിയ ലാഭം ലഭിച്ചില്ലെങ്കിലും നഷ്ടം വരില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. എല്ലാവരും നെൽകൃഷി ഉപേക്ഷിച്ചെങ്കിലും പാടം നികത്താനോ, മറ്റേതെങ്കിലും കൃഷി നടത്താനോ മനസ്സ് അനുവദിക്കുന്നില്ല. അതിനാലാണ് നെൽകൃഷി തുടരുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. നഗരസഭയിലെ മാതൃക കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസൻ ആധുനിക കൃഷി രീതികൾ പരീക്ഷിക്കാറുണ്ട്. ഞാറ് നടൽ വാർഡ് കൗൺസിലർ സുരേഷ് വാര്യർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ വികസന സമിതി സെക്രട്ടറി സി.ജി. പ്രേമൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.