പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കണം -മത്സ്യത്തൊഴിലാളി യൂനിയൻ

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ തീരപ്രദേശത്ത് പുറമ്പോക്കിൽ താമസിക്കുന്ന 400 ഓളം കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണമെന്ന് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 11, 14, 16, 17, 18, 19 വാർഡുകളിലെ പുറമ്പോക്കിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടയവും കൈവശരേഖയും ഇല്ലാതെ പ്രയാസപ്പെടുന്നത്. ആവശ്യമായ രേഖയില്ലാത്തതിനാൽ ഇവർക്ക് വൈദ്യുതി, പാചക വാതകം, റേഷൻ കാർഡ് എന്നിവയൊന്നും ലഭിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ഇത് ബാധിക്കുകയാണ്. രേഖകളില്ലാത്തത് കാരണം സർക്കാറിൽ നിന്നും പഞ്ചായത്തിൽ നിന്നും ഇവർക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ല. പഞ്ചവടിയിൽ ചേർന്ന പുറമ്പോക്കിൽ താമസിക്കുന്നവരുടെ കൺവെൻഷൻ ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിമാരായ വി. സമീർ, കെ.ബി. ഫസലുദ്ദീൻ, പഞ്ചായത്തംഗങ്ങളായ എം.ബി. രാജേഷ്, ഷമീം അഷറഫ്, കെ.വി. അബ്ദുൽകരീം, സുഹറ ബക്കർ, സി.എം. സുധീർ, ആശ രവി, ജിസ്ന റനീഷ് എന്നിവർ സംസാരിച്ചു. എം.കെ. നൗഫൽ സ്വാഗതവും എം.എം. ഫാറൂഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.