ദേശീയ പാത സമരം അഞ്ച് ദിവസം പിന്നിട്ടു

പട്ടിക്കാട്: ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പാണഞ്ചേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തുന ്ന റിലേ സത്യഗ്രഹസമരം അഞ്ച് ദിവസം പിന്നിട്ടു. ജില്ല കലക്ടര്‍ ദേശീയപാത അതോറിറ്റിവഴി അനുവദിച്ച 2.75 കോടി രൂപക്ക് ടെൻഡര്‍ വിളിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയ ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. എല്‍ദോസ്, ലീലാമ്മ തോമസ്, ടി.കെ. ശ്രീനിവാസന്‍, ഷിബു പോള്‍, ടി.പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.