ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ കോളനിയില്‍ ഉരുൾപൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ആര്‍. പ്രദീപ് എം.എല്‍.എ മന്ത്രി എ.കെ. ബാലന് കത്ത് നല്‍കി. കോളനിയില്‍ നാലുപേര്‍ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. 33 കുടുംബങ്ങൾ കഴിയുന്ന ഇവിടെ വാസയോഗ്യമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവർ ഇപ്പോഴും ക്യാമ്പിലാണ് കഴിയുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകിയാലെ കുടുംബങ്ങളുടെ ക്യാമ്പ് ജീവിതം അവസാനിപ്പിക്കാന്‍ കഴിയൂ. ഇതോടൊപ്പം പഴയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന് കീഴില്‍ ആറ്പഞ്ചായത്തുകളിലായി 38 വീടുകളും മഴയിൽ തകര്‍ന്നിട്ടുണ്ട്. ഇവര്‍ക്കും വീട് വെച്ചു നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.