ചെറുതുരുത്തി: വിവാഹച്ചടങ്ങിനിടെ കുഞ്ഞിെൻറ കൈച്ചെയിൻ മോഷ്്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. സേലം ചിന്നപ്പെട്ടി സ്വദേശി ആറായിയെയാണ് (45) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. കോഴിമാംപറമ്പ് അമ്പലത്തില്‍ ശനിയാഴ്ച നടന്ന നെടുമ്പുര പള്ളിക്കല്‍ മോഹന്‍ദാസിെൻറ മകളുടെ വിവാഹത്തിനിടെയാണ് സംഭവം. കൈച്ചെയിന്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ബഹളംവെച്ചു. ഇതോടെ, ഓടാൻ ശ്രമിച്ച മോഷ്്ടാവിനെ സമീപത്തുള്ളവർ പിടികൂടി. ആറായിക്കൊപ്പമുണ്ടായിരുന്നയാൾ തിരക്കിനിടയില്‍ രക്ഷപ്പെട്ടതായി പറയുന്നു. കോഴിമാംപറമ്പ് പൂരംദിവസം ഒട്ടേറെ പേരുടെ സ്വർണാഭരണങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെടാറുണ്ടായിരുന്നു. അമ്പലത്തിൽ കാമറ വെച്ചതോടെയാണ് മോഷണത്തിന് ശമനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.