ദലിത് കുടുംബത്തിന് മർദനം: ഡി.എച്ച്.ആർ.എം പ്രതിഷേധം17ന്

തൃശൂർ: ദലിത് കുടുംബത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.എച്ച്.ആർ.എം പാർട്ടിയും ദലിത് സംഘടനകളും 17ന് മൂന്നിന് മതിലകം ജങ്ഷനിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് ഡി.എച്ച്.ആർ.എം പ്രസിഡൻറ് സെലീന പ്രക്കാനം പറഞ്ഞു. കൊടുങ്ങല്ലൂർ പള്ളിനട വെളുന്തറക്കൽ ദാസൻ, ഭാര്യ, മകൾ എന്നിവരെ അയൽവാസിയാണ് ആക്രമിച്ചത്. ഇവർ കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിനിരയായ ദാസിനും കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഗിരീശൻ കീഴ്പാലൂർ, വേട്ടുവ മഹാസഭ താലൂക്ക് സെക്രട്ടറി സജീവ് കുമാർ, ബി.എസ്.പി ജില്ല വൈസ് പ്രസിഡൻറ് നിഖിൽ ചന്ദ്രശേഖർ, അക്ഷയ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.