തൃശൂർ: ശ്രീനാരായണഗുരു 90ാമത് സമാധി വാർഷികം 21 മുതൽ ഒക്ടോബർ 31 വരെ മണ്ഡല മഹായജ്ഞത്തോടും മഹായതി പൂജയോടും കൂടി ശ്രീനാരായ ധർമസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും ചേർന്ന് ശിവഗിരിയിൽ നടത്തും. മഹായജ്ഞത്തിന് തുടക്കം കുറിക്കുന്ന ഷഡ്ജ്യോതി സംഗമത്തിലേക്ക് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രസന്നിധിയിലെ കെടാവിളക്കിൽനിന്ന് ശിവഗിരിയിലേക്ക് ജ്യോതി പകർന്ന് നൽകും. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ ഏറ്റുവാങ്ങുന്ന ജ്യോതി എസ്.എൻ.ഡി.പി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷിന് കൈമാറും. 19ന് കൂർക്കഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന പ്രയാണം വിവിധ യൂനിയനുകളുടെ സ്വീകരണം ഏറ്റുവാങ്ങി 20ന് ശിവഗിരിയിലെത്തും. ജ്യോതി പ്രയാണത്തോടനുബന്ധിച്ച് 19ന് രാവിലെ ഒമ്പതിന് കൂർക്കഞ്ചേരി ക്ഷേത്രത്തിൽ സമ്മേളനം നടക്കും. കെ.വി. സദാനന്ദൻ, ബേബി റാം, അഡ്വ. സംഗീത വിശ്വനാഥൻ, ഡി. രാജേന്ദ്രൻ, പി.വി. ഗോപി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.