എട്ടുമുന: വെള്ളം ഇറങ്ങിയിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രദേശവാസികൾക്കായിട്ടില്ല. അധികാരികളുടെ കണ്ണുതുറക്കാത്തതാണ് മുഖ്യ കാരണം. ആറാട്ടുപുഴയുടെ ഗതിമാറി ഒഴുകലിനും എട്ടുമുന ഇല്ലിക്കൽ ഇറിഗേഷൻ ബണ്ട് നിർമാണത്തിലെ അശാസ്ത്രീയതക്കുമെതിരെ സമരമുഖം തീർക്കുകയാണ് നാട്ടുകാർ. പ്രളയം കയറി ഒരുമാസം പിന്നിടുന്ന 16ന് മനുഷ്യച്ചിറ തീർക്കാനാണ് പരിപാടി. എട്ടുമന കെ.എൽ.ഡി.സി പാലം മുതൽ ഇല്ലിക്കൽ െറഗുലേറ്റർ വരെ ബണ്ട് റോഡ് ഉയർത്തി വീതികൂട്ടി ഇരുവശങ്ങളും കെട്ടി സംരക്ഷിക്കുക എന്നാണ് ഇവരുടെ പ്രധാന ആവശ്യം. പാതയോരത്തെയും സമീപത്തെയും വീടുകളിൽ നിർഭയമായി കഴിയാൻ ഇതാണ് പോംവഴി. ഒപ്പം കെ.എൽ.ഡി.സി ഷട്ടറിെൻറ ഇരുവശവും ഉയർത്തി ബലപ്പെടുത്തുകയും വേണം. ഇല്ലിക്കൽ ഡാമിെൻറ ഷട്ടറുകൾ യന്ത്രവത്കരിച്ച് അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നതും സമരാവശ്യമാണ്. ഇല്ലിക്കൽ പാലത്തിെൻറ തൂണുകളുടെ ബലക്ഷയം പരിഹരിക്കണം. മാത്രമല്ല, ഡാമിലെയും െക.എൽ.ഡി.സി പാലത്തിലേയും ചെയ്തുതീർക്കാനുള്ള ജോലി തുലാവർഷത്തിന് മുമ്പ് അടിയന്തരമായി ചെയ്തുതീർക്കുകയും വേണമെന്ന് മനുഷ്യച്ചിറ സമരം മുന്നോട്ടുവെക്കുന്നു. ഇറിഗേഷൻ ബണ്ട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീർക്കുന്ന സമരത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ പ്രതിജ്ഞ ചൊല്ലികൊടുക്കും. റേഷൻ ഭക്ഷ്യധാന്യം നശിച്ചു; പൊതുവിതരണം സുഗമമാക്കി അധികൃതർ ചേർപ്പ്: എട്ടുമന ബണ്ട് തകർച്ച മേഖലയിലെ പൊതുവിതരണ സംവിധാനത്തേയും ബാധിച്ചു. നൂറുകണക്കിന് ചാക്ക് ഭക്ഷ്യധാന്യം െവള്ളത്തിൽ മുങ്ങി. എന്നാൽ പൊതുവിതരണ വകുപ്പ് കൃത്യമായി ഇടപെട്ട് നശിച്ചവക്ക് പകരം ഭക്ഷ്യധാന്യം കടക്കാർക്ക് എത്തിച്ചു നൽകി. എട്ടുമന, ചെറിയപാലം, പിടഞ്ഞാറ്റുമുറി, ആറാട്ടുപുഴ എന്നിവിടങ്ങളിലടക്കം റേഷൻ കടകളിൽ വെള്ളം കയറി. ചെറിയപാലത്ത് കടവിൽ ശശിയുടെ 133ാം നമ്പർ കടയിൽ 50 കിലോ വരുന്ന 160 ചാക്ക് അരിയും ഗോതമ്പുമാണ് നശിച്ചത്. നശിച്ചവ കത്തിച്ചുകളയുന്നതിന് നിർദേശം നൽകിയ താലൂക്ക് സപ്ലൈ ഒാഫിസർ ആവശ്യമായവ ഉടൻ എത്തിച്ചു നൽകി. പടിഞ്ഞാറ്റുമുറിയിലെ ഉണ്ണികൃഷ്ണെൻറ കടയിൽ 144 ചാക്ക് അരിയും ഗോതമ്പും നശിച്ചു. എട്ടുമനയിൽ കുരുമ്പൻ കണ്ടത്ത് ഉണ്ണികൃഷ്ണന് നശിച്ചത് 80 ചാക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.