കലാമണ്ഡലം കുത്തഴിഞ്ഞ പുസ്​തകം -സത്യഭാമ

തൃശൂർ: കലാമണ്ഡലം കൽപിത സർവകലാശാല നിർവാഹക സമിതിയിൽനിന്ന് പുറത്താക്കിയതിനെതിരെ കലാമണ്ഡലം സത്യഭാമ (ജൂനിയർ). സി.പി.എം അംഗവും തിരുവനന്തപുരം പാളയം മഹിള കമ്മിറ്റി ട്രഷററുമായ തന്നെ കാരണം കാണിക്കാതെയാണ് നിർവാഹക സമിതിയിൽനിന്നും പുറത്താക്കിയെതന്ന് അവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടും സാംസ്കാരിക മന്ത്രി എ.കെ. ബാലനോടും പരാതിപ്പെട്ടെങ്കിലും നീതി ലഭിച്ചില്ല. കലാമണ്ഡലത്തിലെ മറ്റൊരു നിർവാഹക സമിതി അംഗമായ എൻ.ആർ. ഗ്രാമപ്രകാശി‍​െൻറ ഗൂഢാലോചന മൂലമാണ് തന്നെ പുറത്താക്കിയതെന്നും സത്യഭാമ ആരോപിച്ചു. കലാമണ്ഡലം കുത്തഴിഞ്ഞ പുസ്തകമാണ്. കൽപിത സർവകലാശാലയിൽ മൂന്ന് സ്ഥിരം അധ്യാപകർ മാത്രമാണുള്ളത്. 'ശതമോഹനം'എന്ന പരിപാടി 30 വേദികൾ പിന്നിട്ടിട്ടും മോഹിനിയാട്ടം നർത്തകിയായ താൻ ഒരിക്കൽപോലും ക്ഷണിക്കപ്പെട്ടില്ല. നൃത്തത്തി‍​െൻറ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖത്തിന് ഇൻറർവ്യൂ ബോർഡിൽ ഇരിക്കാൻ ക്ഷണിച്ചതനുസരിച്ച് തിരുവനന്തപുരത്തുനിന്നും എത്തിയെങ്കിലും അപമാനിച്ച് ഇറക്കിവിട്ടു. ആഗസ്റ്റ് 22ന് നിർവാഹക സമിതിയിൽനിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിെച്ചങ്കിലും അത് മറച്ചുവെച്ച് തന്നെ പരിഹസിക്കാനായി സെപ്റ്റംബർ മൂന്നിന് നടന്ന നർവാഹക സമിതിയിൽ പങ്കെടുപ്പിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.