ഭക്ഷ്യധാന്യം നൽകി

വരവൂർ: സി.പി.ഐ വരവൂർ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭത്തിൽപ്പെട്ട കൊറ്റമ്പത്തൂർ കോളനിവാസികൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നൽകി. സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.യു. അബൂബക്കർ, വരവൂർ ലോക്കൽ സെകട്ടറി പി.എം. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ക്ലാസ് വരവൂർ: തളി നെഹ്‌റു സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികൾക്കായി പ്രളയശേഷമുള്ള പകർച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് ദീപ ക്ലാസെടുത്തു. വായനശാല സെക്രട്ടറി സി.കെ. വിനോദ്‌, ആശാവർക്കർമാരായ എം.പി. പ്രീത, പി.കെ. സ്മിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.