കൈക്കൂലി നൽകി ജോലി നേടിയെന്ന്

തൃശൂർ: മതിയായ യോഗ്യതയില്ലാത്തയാൾ നിയമനാധികാരികൾക്ക് കൈക്കൂലി നൽകി ജോലിയിൽ പ്രവേശിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പരാതിയുടെ പകർപ്പ് കലക്ടർക്കും ലഭിച്ചു. റവന്യൂ വകുപ്പിൽ കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ ഇലക്ഷൻ സെല്ലിൽ കമ്പ്യൂട്ടർ ഓപറേറ്റർ തസ്തികയിലെ നിയമനത്തെക്കുറിച്ചാണ് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. നിയമന യോഗ്യത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് ആണെന്നിരിക്കെ ഇതില്ലാത്തവർക്ക് നിയമനം നൽകിയെന്നാണ് ആക്ഷേപം. യോഗ്യതയില്ലാത്തത് മറക്കുന്നതിന് നിയമനാധികാരികൾക്ക് പണം നൽകിയെന്നും പരാതിയിൽ പറയുന്നു. ഇതോടൊപ്പം രഹസ്യ സ്വഭാവത്തോടെ ചെയ്യേണ്ട സെക്ഷനിലെ ജോലികൾ പുറംപാർട്ടികൾക്ക് നൽകുന്നതായും പരാതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.