കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജിൽ കോമേഴ്സ്, അക്വാകൾച്ചർ വിഭാഗങ്ങളിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന െഗസ്റ്റ് െലക്ചറർ ഇൻറർവ്യൂ ഹർത്താൽ ആയതിനാൽ 11ന് രാവിലെ 10ലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. പ്രളയബാധിതരായ വിദ്യാർഥികൾക്ക് തുണയായി കൂട്ടായ്മ കൊടുങ്ങല്ലൂർ: പ്രളയബാധിതരായ വിദ്യാർഥികൾക്ക് തുണയായി സമൂഹമാധ്യമ കൂട്ടായ്മ. പുല്ലുറ്റ് മേഖലയിലെ വിദ്യാർഥികൾക്ക് കൂട്ടായ്മ വഴി ധനസഹായം നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകളിലെ മികച്ച സേവനത്തിന് പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ സ്കൂൾ എസ്.പി.സി യൂനിറ്റിനെ ആദരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. രാമനാഥൻ, കൗൺസിലർ ഇ.സി. അശോകൻ, മുഷ്താഖ് അലി, താജ്, ബുൾഹർ തുടങ്ങിയവർ സംസാരിച്ചു. ഷഹീൻ കെ.മൊയ്തീൻ, കെ.എസ്. ദിനേഷ്, നവാസ് കെ.ബാവ, ബിജു തോമസ്, ഷാഹുൽ കൊള്ളിത്തറ, പി.എ. നജീബ്, സൂരജ് ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.