തൃശൂർ: പരിശീലനം പൂർത്തിയാക്കിയ വനിത സിവിൽ എക്സൈസ് ഓഫിസർമാരുടെ മൂന്നാമത് ബാച്ചിെൻറ പാസിങ് ഔട്ട് പരേഡ് എക്സൈസ് അക്കാദമി മൈതാനിയിൽ നടന്നു. 115 വനിതകളാണുള്ളത്. 66 പേർ ബിരുദധാരികളും 33 പേർ ബിരുദാനന്തര ബിരുദമുള്ളവരും നാലുപേർ എൻജിനീയറിങ് ബിരുദം നേടിയവരുമാണ്. 37പേർക്ക് ബി.എഡും ഒരാൾക്ക് എം.എഡും യോഗ്യതയുണ്ട്. ബിരുദാനന്തര ബിരുദധാരികളിൽ നാലുപേർക്ക് എം.ബി.എയും രണ്ടുപേർ എം.സി.എയുമാണ് യോഗ്യത. നെറ്റും സെറ്റും നേടിയ രണ്ടുപേരും സെറ്റ് മാത്രം നേടിയ ഏഴുപേരും നെറ്റ് നേടിയ ഒരാളുമുണ്ട്. പരിശീലന കാലയളവിൽ മികച്ച പ്രകടനം നടത്തിയതിന് മികച്ച ഔട്ട് ഡോറായും ഓൾ റൗണ്ടറായും രണ്ടു പുരസ്കാരം പി.ജെ. നീനക്ക് ലഭിച്ചു. ബെസ്റ്റ് ഇൻഡോർ ആയി വി. ജയശ്രീ, എം. നിമ്മി എന്നിവരെയും ബെസ്റ്റ് ഷൂട്ടറായി പി.എ. ദിവ്യയേയും തെരഞ്ഞെടുത്തു. ഇവർക്കുള്ള സമ്മാനങ്ങൾ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, അഡീഷനൽ എക്സൈസ് കമീഷണർ എ. വിജയൻ, അക്കാദമി പ്രിൻസിപ്പൽ പി.വി. മുരളീകുമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.