തൃശൂര്‍: 'ക്രിക്കറ്റ്' സിനിമയുടെ മുഴുവന്‍ തിയറ്റര്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് നിര്‍മാതാക്കളായ സിനിമ ടെമ്പിള്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. സചിന്‍ ടെണ്ടുല്കറിെൻറ കായികജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച സിനിമ തൃശൂരില്‍ പൂര്‍ത്തിയായി. സിനിമ ടെമ്പിള്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച് നവാഗതനായ ശ്രീജിത്ത് രാജനാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കളിസ്ഥലങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കൗമാരക്കാരായ കുട്ടികള്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്ണമെൻറിനുവേണ്ടി തയാറെടുക്കുന്നതും ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഇതിവൃത്തം. ശ്രീജിത്ത് രാജനും ലെയ്‌സണ്‍ ജോണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തിെൻറ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ പി.മോഹന്‍, ടിറ്റോ ഫ്രാന്‍സിസാണ് എഡിറ്റര്‍, ശ്രീജിത്ത് രാജെൻറ വരികള്‍ക്ക് കൃഷ്ണലാല്‍ സംഗീതം നല്‍കിയിരിക്കുന്നു. മധു ബാലകൃഷ്ണനും കൃഷ്ണലാലുമാണ് ഗായകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.