തൃശൂർ: എൻ.സി. ചുമ്മാർ സ്മാരക ഫിഡെ അന്തർദേശീയ റേറ്റിങ് ഓപൺ ചെസ് ടൂർണെമൻറ് വെള്ളിയാഴ്ച ജൂബിലി മിഷൻ ഹോസ്പിറ്റലിനു എതിർവശമുള്ള പോട്ടോക്കാരൻ സ്റ്റേറ്റിൽ ആരംഭിക്കും. നാല് അന്തർദേശീയ ചെസ് മാസ്റ്റർമാരും 270 അന്തർദേശീയ റേറ്റഡ് ചെസ് താരങ്ങളുമടക്കം 467 കളിക്കാരാണ് ടൂർണമെൻറിൽ പങ്കെടുക്കുക. ഒന്നാം സീഡ് തമിഴ്നാടിെൻറ എ.എൽ. മുത്തയ്യ, കേരളത്തിെൻറ ഇൻറർനാഷനൽ മാസ്റ്റർ കെ. രത്നാകരൻ, ആൽബർട്ടിയൻ ചാമ്പ്യൻ ശെന്തിൽ മാരൻ, അത്ഭുത ചെസ് പ്രതിഭ ഒമ്പതുവയസ്സുകാരൻ ഇളംപാർത്തി, കേരള ചാമ്പ്യൻ ഒ.ടി. അനിൽകുമാർ, കർണാടക ചാമ്പ്യൻ അരവിന്ദ് ശാസ്ത്രി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ടൂർണമെൻറിൽ ആകെ എട്ട് റൗണ്ട് സ്വിസ് ലീഗ് മത്സരങ്ങൾ ഉണ്ടാകും. മത്സരങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് മുഖ്യാതിഥി ആകും. മത്സരങ്ങൾ പത്തിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.