ക്ഷേത്ര ജീവനക്കാർക്കുള്ള വഴിപാട് വിഹിതം നിർത്തലാക്കൽ: കൊച്ചിൻ ദേവസ്വം ബോർഡ്​ ഉത്തരവ് ഹൈകോടതി ശരി​െവച്ചു

തൃശൂർ: ക്ഷേത്ര ജീവനക്കാർക്ക് വഴിപാട് വിഹിതം നിർത്തലാക്കിയ കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ് ഹൈകോടതി ശരിവെച്ചു. 2012ൽ ക്ഷേത്രജീവനക്കാർക്കായുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കിയപ്പോൾ ക്ഷേത്രജീവനക്കാർക്ക് ശമ്പളത്തിൽ വർധന വരുത്തുകയും ആയതിനോടൊപ്പം ക്ഷേത്രജീവനക്കാർക്ക് നൽകിവന്ന വഴിപാട് വിഹിതം നിർത്തുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യംചെയ്ത് ജീവനക്കാരനായ കെ.വി. വിഷ്ണുനമ്പൂതിരി ഹൈകോടതിയിൽ നൽകിയ കേസിലാണ്, കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ് ശരിവെച്ച് വിധി പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.