ജില്ലയിൽ പ്രളയം കവർന്നത്​ 70 കോടിയുടെ മത്സ്യക്കൃഷി

കൊടുങ്ങല്ലൂർ: യെന്ന് പ്രാഥമിക കണക്ക്. മത്സ്യം വളർത്തൽ ജീവിത മാർഗമാക്കിയ 650 ലേറെ കർഷകരുടെ കൃഷിയാണ് പ്രളയജലത്തോടൊപ്പം ഒലിച്ചുപോയത്. ഇവർക്കിടയിൽ ചെറുകിട കർഷകരും ഇടത്തരക്കാരും വൻകിടക്കാരുമുണ്ട്. ചെമ്മീൻ കൃഷിയിലാണ് കുടുതൽ നഷ്ടം. 18.38 കോടിയോളം വരുമിത്. കൊടുങ്ങല്ലൂർ പൊയ്യ മേഖലയിലാണ് വൻതോതിൽ നാശമുണ്ടായത്. ഇൗ ഭാഗങ്ങളിൽ കോടികളുടെ ചെമ്മീൻ കൃഷിയാണ് വെള്ളപ്പൊക്കം അപഹരിച്ചത്. അലങ്കാരമത്സ്യങ്ങളുടെ കൃഷിയും കൂട്, ഉൗന്നി വല, കാപ്പ് തുടങ്ങി എല്ലാ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. മത്സ്യകുഞ്ഞുങ്ങളെ വളർത്തുന്ന ഫാമുകളും നശിച്ചു. കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും ചെമ്മീൻ കൃഷിയുടെ വലിയ നാശമുണ്ടായി. ഇൗ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് കൊടുങ്ങല്ലുർ നാരായണമംഗലം ചെറുവട്ടാഴിയിൽ സുധാകര​െൻറ 18 ഏക്കർ വരുന്ന വനാമി ഫാമുകളാണ് പ്രളയത്തിൽ മുങ്ങിയത്. ശാസ്ത്രീയ വനാമി കൃഷി നടത്തുന്ന ഇദ്ദേഹത്തി​െൻറ ജനറേറ്റർ ഉൾപ്പെടെ അനുബന്ധ സാമഗ്രികളും വെള്ളത്തിലായി. ചെമ്മീൻ ഫാം ബണ്ടിന് മുകളിലൂടെ ഏഴ് അടി ഉയരത്തിലാണ് വെള്ളം ഉയർന്നത്. 40 ലക്ഷം രൂപ വരുന്ന വിളവെടുപ്പിന് പാകമായ 12 ടൺ ചെമ്മീനാണ് ഒഴുകിപോയതെന്ന് സുധാകരൻ പറഞ്ഞു. വള്ളിവട്ടം, വെള്ളാങ്കല്ലൂർ മേഖലയിലും ചെമ്മീൻ കൃഷിയുടെ നാശമേറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.