കരൂപ്പടന്ന: കോണത്തുകുന്ന് സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റ് സഞ്ജീവനി പ്രൊജക്ടിലൂടെ കയർ കോർപറേഷനുമായി സഹകരിച്ച് പ്രളയബാധിതർക്കായി കയർ ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കും. കോണത്തുകുന്ന് സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപവശത്തുള്ള ചീനിക്കാപ്പുറത്ത് ബിൽഡിങ്ങിൽ വിപണനകേന്ദ്രം തുടങ്ങിയിട്ടുണ്ട്. മെത്തകളും ചവിട്ടികളും 30-50 ശതമാനം വരെ വിലക്കിഴിവിൽ പ്രളയബാധിതർക്കായി നൽകുമെന്ന് സ്റ്റേഹധാര പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.