24 പശുക്കളും ചത്തു: ജീവിതം തിരിച്ചുപിടിക്കാൻ ക്ഷീരകർഷകൻ

മാള: കെട്ടി പൊക്കിയ സ്വപ്നങ്ങളൊക്കെയും ഒഴുകിപ്പോയിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ക്ഷീരകർഷകൻ. 24 പശുക്കളും ഒഴുകിപ്പോയി ഒഴിഞ്ഞ ഫാമുമായി കഴിയുകയാണ് അന്നമനട പടപറമ്പത്ത് ബിജു. എങ്കിലും തളർന്ന് നിൽക്കാൻ ബിജു ഒരുക്കമല്ല. വീണ്ടും പശുക്കളെ വാങ്ങി ഫാം നടത്തുവാനാണ് തീരുമാനം. ഇതിനു പക്ഷേ, അധികൃതരുടെ സഹായം വേണം. പ്രതീക്ഷ കൈവിടാതെ പുഴ കയറിയ വീടിനൊടൊപ്പം കാലിതൊഴുത്തും ശുചീകരിച്ച് കാത്തിരിക്കുകയാണ് ഇൗ യുവാവ്. അരലക്ഷത്തിനു മേൽ വിലവരുന്ന രണ്ട് ഡസൻ പശുക്കൾ, ചാക്ക് കണക്കിന് കാലിത്തീറ്റ, കറവ മെഷീൻ, ജനറേറ്റർ എന്നിവയെല്ലാം പ്രളയത്തിൽ നഷ്ടമായി. പുഴ കവിഞ്ഞ് വെള്ളമെത്തിയതോടെ പശുക്കളേയും ഉയർന്ന പ്രദേശത്തേക്ക് മാറ്റി. അവിടെയും വെള്ളം എത്തിയതോടെ കയർ അഴിച്ചിട്ടു. വെള്ളം ഇറങ്ങിയശേഷം പല ഭാഗത്തായി അടിഞ്ഞ ഇവയുടെ ജഡങ്ങളാണ് കണ്ടെത്തിയത്. ഇല്ലായ്മയിൽ നിന്നും തുടങ്ങിയ ഫാം വിജയകരമായിരുന്നതായി ബിജു പറയുന്നു. എല്ലാം കറവ പശുക്കളായിരുന്നു. പാൽ കുമ്പിടി പ്രദേശത്തും സൊസൈറ്റികൾക്കും നൽകി വന്നിരുന്നു. ഭീമമായ ബാങ്ക് വായ്പയും ഇദ്ദേഹത്തിനുണ്ട്. 15 ലക്ഷമാണ് നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.