അമൃത് ദുരിതാശ്വാസ പ്രവർത്തനത്തിൽ

തൃശൂർ: കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ശ്രദ്ധേയമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തി ആനന്ദമാർഗ യൂനിവേഴ്സൽ റിലീഫ് ടീം(അമൃത്). മേലൂർ, അന്നമനട, ചേർപ്പ് തുടങ്ങിയ പഞ്ചായത്തുകളിൽ 300ലധികം ചീഞ്ഞളിഞ്ഞ മൃഗങ്ങളുടേയും നിരവധി പക്ഷികളുടേയും മൃതശരീരങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചുകൊണ്ടാണ് ഇവർ മാതൃകയായത്. ഭാഗികമായോ പൂർണമായോ നശിച്ച വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവർക്ക് ഇലക്ട്രീഷ്യൻ, മേസ്തിരി, മരപ്പണിക്കാർ, പ്ലംബർമാർ തുടങ്ങിയവരുടെ സേവനം നൽകുന്നുണ്ട്. എൻ.ജി.ഒകൾ, വ്യക്തികൾ, സംഘടനകൾ എന്നിങ്ങനെ ഇവരുടെ ഉദ്യമങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവർക്കും അമൃതുമായി ബന്ധപ്പെടാം. ഫോൺ: 94951 69061, 82814 03040. സി.എസ്. ജ്യോതിസ്, ആചാര്യ പ്രണവാത്മാനന്ദ, ബാബു തയ്യിൽ, ആചാര്യ മാനസരഞ്ജാനന്ദ, കെ. ശശിധരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.