തൃശൂർ: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മൂന്നാഴ്ചകൂടി അതീവ ജാഗ്രത തുടരും. പനി ബാധിതരും പ്രതിരോധ മരുന്ന് വാങ്ങാനെത്തുന്നവരേയുംകൊണ്ട് ആശുപത്രികളില്‍ വന്‍ തിരക്കായി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം നേരിടുന്നതിനായി താലൂക്കാശുപത്രികളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. അതേസമയം, വെള്ളപ്പൊക്ക മേഖലകളില്‍ സൗജന്യമായി ഡോക്‌സിസൈക്ലിന്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലയിൽ ചൊവ്വാഴ്ച ഒരു എലിപ്പനിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രളയത്തിന് ശേഷം ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്ത എലിപ്പനി ബാധിതരുടെ എണ്ണം 22 ആയി. എലിക്കുപുറമെ വളർത്തു മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും എലിപ്പനി പകരുന്നു. കടുത്ത പനി, ഛർദ്ദി, വയറിളക്കം, സന്ധി വേദന, കണ്ണിനു ചുറ്റും ചുവപ്പ്, മഞ്ഞ നിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.