വീട്ടമ്മയെ ഭർതൃസഹോദരൻ മർദിച്ചതായി പരാതി

തൃശൂർ: വീട്ടമ്മയെ ഭർതൃസഹോദരൻ മർദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതി. ഇത് സംബന്ധിച്ച് ഗുരുവായൂർ കണ്ടാണിശ്ശേരി പൊലീസിൽ ജ്യോതിപ്രകാശ് എന്നയാൾക്കെതിരെ നൽകിയ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ലെന്നും വീട്ടമ്മ വ്യക്തമാക്കി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവതിയുടെ മകളെ പൊലീസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പരാതി ബാലാവകാശ കമീഷന് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, റേഞ്ച് ഐജി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.