വാജ്പേയി അയൽരാജ്യ ബന്ധം കാത്തുസൂക്ഷിച്ച പ്രധാനമന്ത്രി: വി. മുരളീധരൻ എം.പി

തൃശൂർ: വാജ്പേയിയുടെ ഭരണകാലഘട്ടം വിവിധ മേഖലകളിൽ ഇന്ത്യയുടെ വൻ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് വി. മുരളീധരൻ എം.പി. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാജ്പേയി സർവകക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യ, റോഡുകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയെന്ന നിലയിൽ വാജ്പേയിയുടെ പ്രവർത്തനം കാണാനാകും. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ലാഹോറിലേക്ക് വാജ്പേയി ബസ് യാത്ര നടത്തി. അദ്ദേഹം നടത്തിയ അന്താരാഷ്ട്ര ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുരളി പെരുനെല്ലി എം.എൽ.എ, അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്്, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ്, സി.പി.ഐ ജില്ല അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, സി.എം.പി സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കെ.വി. ശ്രീധരൻ, ദേശീയ കൗൺസിൽ അംഗം പി.എസ്. ശ്രീരാമൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, ആർ.എസ്.എസ് ജില്ല സംഘ്ചാലക് വി. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.