തൃശൂർ: ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ് ഫെല്ലോഷിപ് മഹാരാഷ്ട്ര ചാപ്റ്റർ തൃശൂരിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തി. ഡോക്ടർമാരും വളൻറിയേഴ്സും അടങ്ങുന്ന സംഘം സെപ്റ്റംബർ മൂന്ന് മുതൽ ഏഴ് വരെ മെഡിക്കൽ ക്യാമ്പും അവശ്യസാധനങ്ങളുടെ വിതരണവും നടത്തും. പുള്ള്, എട്ടുമന, ചിമ്മിനി ഡാം, മാടായിക്കോണം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുക. രമ മേനോൻ, ഡോ. രാജേഷ് ശുക്ല, വിഷ്ണു അഗർവാൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.