ഇരിങ്ങാലക്കുട: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇരിങ്ങാലക്കുടയിൽ ആര്‍ക്കും ലഭി ച്ചിട്ടില്ലെന്നും പ്രളയ സമയത്ത് സ്ഥലം എം.എല്‍.എയായ കെ.യു. അരുണന്‍ തിരിഞ്ഞു നോക്കിയില്ലെന്നുമുള്ള ഭരണകക്ഷി കൗണ്‍സിലർമാരുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ എല്‍.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. പ്രളയദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനം രേഖപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കൗണ്‍സില്‍ അലേങ്കാലപ്പെടുകയായിരുന്നു. നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്നുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ഭരണകക്ഷി അംഗമായ വി.സി. വര്‍ഗീസ് ഈ വിഷയം ഉന്നയിച്ചത്. വർഗീസിെൻറ പ്രസ്താവന തെറ്റാണെന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിൽ ഇരുന്നു പ്രതിഷേധിച്ചു. ക്രൈസ്റ്റ് കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് നഗരസഭയുടേതാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് സഭയെ തെറ്റിദ്ധരിപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. പലർക്കും 3800 രൂപയെ ലഭിച്ചുള്ളുവെന്നും 10,000 രൂപ ആർക്കും ലഭിച്ചിട്ടില്ലെന്നും അതിനാൽ പ്രസ്താവന പിൻവലിക്കേണ്ടതില്ലെന്നും ഭരണപക്ഷാംഗങ്ങൾ പറഞ്ഞതോടെ കൗൺസിൽ തടസ്സപ്പെട്ടു. പ്രഖ്യാപിച്ച 10,000 രൂപയുടെ ആദ്യഗഡുവാണ് ഇപ്പോൾ ലഭിച്ചതെന്ന് ഇടതുപക്ഷാംഗങ്ങളും പറഞ്ഞു. ഇരു വിഭാഗവും വിട്ടുവീഴ്ചക്ക് തയാറാവാത്തതിനാൽ അജണ്ട ആരംഭിച്ചപ്പോഴേക്കും കൗൺസിൽ തടസ്സപ്പെട്ടു. പ്രസ്താവന പിൻവലിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം രണ്ട് മണിയോടെ കൗൺസിൽ ബഹിഷ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.