ടി.എസ്.ജി.എ സ്​റ്റേഡിയം പുനരുദ്ധാരണം: ഇന്ന് യോഗം

തൃപ്രയാർ: വെള്ളപ്പൊക്കത്തിൽ തകർന്ന തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷ​െൻറ (ടി.എസ്.ജി.എ) ഇൻഡോർ സ്റ്റേഡിയം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബുധനാഴ്ചയും തിങ്കളാഴ്ചയും രണ്ടു യോഗങ്ങൾ ചേരും. ബുധനാഴ്ച സ്പോർട്ട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി, ടി.എസ്.ജി.എ എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കാദമി പി.ടി.എ എന്നിവരുടെ സംയുക്ത യോഗവും തിങ്കളാഴ്ച ടി.എസ്.ജി.എ ജനറൽ ബോഡി യോഗവുമാണ് നടക്കുക. വെള്ളം കയറി സ്റ്റേഡിയത്തി​െൻറ ഫ്ലോറിങ് പൂർണമായി തകർന്നു. കാനഡയിൽനിന്ന് 80 ലക്ഷം രൂപക്ക് ഇറക്കുമതി ചെയ്ത മേപ്പിൾ മരം ഉപയോഗിച്ചാണ് ഫ്ലോറിങ് നടത്തിയിരുന്നത്. കോർട്ട് പോസ്റ്റുകളുടെ സ്ഥാനം തെറ്റി. സീലിങ് അടർന്നുവീണു. താഴെയുള്ള മുറികളിൽ വെള്ളം കയറി നാശമുണ്ടായി. 1.25 കോടി രൂപയുടെ നഷ്്ടമാണ് കണക്കാക്കിയിരിക്കുന്നത്. വോളിബാൾ അക്കാദമി കൂടാതെ മറ്റു അക്കാദമികളും ഇവിടെ പ്രവർത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.