കൊടുങ്ങല്ലൂർ: ജന്മനാടിന് . നെല്ലൂരിൽനിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് ഭക്ഷ്യ വസ്തുക്കളുടെ 700 കിറ്റുകളും, കുട്ടികൾക്ക് പഠനോപകരണങ്ങളുമായി മലയാളി സംഘമെത്തിയത്. ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ്, പാലക്കാട് എൻ.എസ്.എസിെൻറയും സഹകരണത്തോടെയാണ് ഇവർ വിഭവങ്ങൾ എത്തിച്ചത്. നെല്ലൂരിലെ പച്ചക്കറി വ്യാപാരികളായ എം. മധുസുധൻ റെഡ്‌ഡി, മാലം സുധീർ, കുമാർ റെഡ്‌ഡി, പി. ഹരികൃഷ്‌ണ റെഡ്‌ഡി, എ. സുബയ്യ, വൈ. സുരേഷ് ബാബു, ടി. ബാബു, കെ. പെരുമാൾ, വി. പവൻ, കിഷോർ, പി. മുരളീധർ, രാജു എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ് കോഓഡിനേറ്റർ സി.കെ. ബേബി നേതൃത്വം നൽകി. സുനിൽദത്ത്, പി.എച്ച്. അബ്‌ദുൾറഷീദ്, പി.എ.സി. ബിനീഷ്, പ്രോഗ്രാം ഓഫിസർ സ്മിത, സൈനബ എന്നിവരും അധ്യാപകരായ വസന്ത കുമാരി, രേഖ, റേയ്സി എന്നിവർ നേതൃത്വം നൽകി. പ്രളയക്കെടുതിയിൽ അകപ്പെട്ട ഉഴുവത്തുകടവിൽ സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.