നാട് കൈകോർത്തു; തീരദേശം ദുരിതത്തിൽനിന്ന് കരകയറുന്നു

കയ്പമംഗലം: പ്രളയ ദുരന്തത്തില്‍നിന്ന് തീരദേശം കരകയറുന്നു. വീട് ശുചീകരിച്ച്‌ പെയിൻറിങ് നടക്കുകയാണ് പലയിടത്തും. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കഴുകിയുണക്കുകയും പാചകം െചയ്ത് തുടങ്ങുകയും ചെയ്തു. ഗ്യാസ് അടുപ്പ് ശരിയാകാത്തതിനാല്‍ ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച് വീടിനു പുറത്താണ് പാകം ചെയ്യുന്നതെന്ന് കാക്കാത്തിരുത്തി കോളനിക്ക് സമീപം താമസിക്കുന്ന പച്ചാംപുള്ളി രാമ‍​െൻറ ഭാര്യ വാസന്തി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ നന്നാക്കി കിട്ടിയതോടെ തൊഴില്‍മേഖലക്ക് ജീവന്‍ വെച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. കിണറുകള്‍ ശുചീകരിക്കുകയും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമെത്തുകയും ചെയ്തതോടെ കുടിവെള്ള പ്രശ്നത്തിന് ഒരുവിധം പരിഹാരമായി. ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ സഹായങ്ങള്‍ തുടരുകയാണ്. പലയിടത്തും ഇപ്പോഴും സഹായ വിതരണത്തിനുള്ള കിറ്റുകള്‍ തയാറായിക്കൊണ്ടിരിക്കുന്നു. അര്‍ഹരെ കണ്ടെത്താനുള്ള കണക്കെടുപ്പുകളും തുടരുന്നുണ്ട്. നാശോന്മുഖമായ കടകളും സ്ഥാപനങ്ങളും തിരിച്ചു വരവി‍​െൻറ പാതയിലാണ്. കാക്കാത്തിരുത്തി ശംസുല്‍ഉലമ നഗറില്‍ പലചരക്ക് കട നടത്തിയിരുന്ന മതിലകത്ത് വീട്ടില്‍ വാഹിദി​െൻറ കടയില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. പെരുന്നാളിനും ഓണത്തിനുമായി ഇറക്കിയ പല വ്യഞ്ജനങ്ങള്‍ അടക്കം 40,000 രൂപയുടെ സാധനങ്ങളാണ് ഇവിടെ വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതൊന്നും പെട്ടെന്ന്‍ വീണ്ടെടുക്കാനാകാത്ത സ്ഥിതിയാണ്. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചവരും ഭീതിയിലാണ്. ചുവരുകള്‍ വിണ്ടുകീറിയും തറഅമര്‍ന്നും തകര്‍ച്ചാ ഭീഷണിയിലാണ് പല വീടുകളും. പ്രളയ ദുരിതത്തിന് സാന്ത്വനമായി സ്മാരകം സ്കൂളിലെ കൂട്ടുകാർ പെരിഞ്ഞനം: പ്രളയദുരന്തത്താൽ സർവതും നഷ്ടപ്പെട്ട പടിയൂർ പഞ്ചായത്തിലെ കാക്കത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിന് സാന്ത്വനമേകാൻ പെരിഞ്ഞനം വെസ്റ്റിലെ എസ്.എൻ സ്മാരകം യു.പി സ്കൂളിലെ കൂട്ടുകാരെത്തി. ഇവർ സമാഹരിച്ച നോട്ട് പുസ്തകങ്ങൾ, പേന, പെൻസിൽ, സ്കെയിൽ മറ്റു പഠനോപകരണങ്ങൾ എന്നിവ കാക്കതുരുത്തിയിൽ എത്തി കൈമാറി. പ്രധാനാധ്യാപിക മധുബാല, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. തീരദേശത്തെ കുട്ടികളായതിനാൽ ഇവർക്ക് പ്രത്യക്ഷമായി പ്രളയദുരിതം ബാധിച്ചിരുന്നില്ല. സ്കൂൾ മാനേജർ പ്രഫ. പി.എസ്. ശ്രീജിത്ത്, അധ്യാപക പ്രതിനിധികളായ ടി.വി. വിനോദ്, ഇ.കെ. ജലജ, ടി.കെ. രാധാമണി വിദ്യാർഥികളായ ശരൺകൃഷ്ണ, അനന്തകൃഷ്ണൻ, രജിതേഷ്, ആദർശ്, ആകർഷ് സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ പി.കെ. വാസു എന്നിവരും സംഘത്തിലുണ്ടായിരുന്നു. രണ്ടാം തവണയാണ് സഹായങ്ങൾ നൽകുന്നത്. ഇതിന് മുമ്പ് പെരിഞ്ഞനം ഈസ്റ്റ് യു പി. സ്കൂളിലെ പ്രളയബാധിതരായ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.