തൃശൂർ: പ്രളയക്കെടുതിയിൽ ആശങ്കയിലായ കോൾമേഖലയിലെ ഇരൂപൂ കൃഷിയിറക്കുന്നതിനുള്ള 'ഓപറേഷൻ ഡബിൾ കോൾ'പദ്ധതിക്ക് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിെൻറ ദ്രുതകർമ പരിപാടി. കൃഷിയിറക്കാൻ കോൾനിലങ്ങളിലെ വെള്ളം വറ്റിക്കണം. പക്ഷേ, പ്രളയം മോട്ടോറുകളെ നശിപ്പിച്ചു. കേടുവന്ന പമ്പ് സെറ്റുകള്‍ നന്നാക്കുന്നതിനും പുറംബണ്ടുകളുടെ പുനര്‍നിർമാണത്തിനുമാണ് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം സഹായമറിയിച്ചിരിക്കുന്നത്. കൃഷിയിറക്കണമെങ്കിൽ അടിയന്തര പ്രാധാന്യത്തോടെ 20 കോടി അനുവദിക്കണമെന്നും മോട്ടോറുകൾ നന്നാക്കിയെടുക്കണമെങ്കിൽ മാത്രം അഞ്ച് കോടിയെങ്കിലും വേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം ചേർന്ന ജില്ല കോൾ കർഷക യോഗം വിലയിരുത്തിയിരുന്നു. ഇതിനിടയിലാണ് കാർഷിക സർവകലാശാല സഹായവുമായെത്തുന്നത്. കൃഷിവകുപ്പിനെ ഇക്കാര്യം അറിയിച്ച് അനുമതിയാവുകയും ചെയ്തു. പ്രളയംമൂലം തകര്‍ന്ന പുറംബണ്ടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സര്‍വേ നടത്തി എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാന്‍ വിദഗ്ധസംഘം സഹായിക്കും. മോട്ടോര്‍ പമ്പുസെറ്റുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ഒരാഴ്ചക്കകം പമ്പിങ്ങ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. മുന്നൂറോളം മോട്ടോറുകളാണ് വെള്ളത്തിൽ മുങ്ങി കേട് വന്നത്. പൊണ്ണമുത, മണലൂര്‍ താഴം കോള്‍ പടവുകളിലെ ഏതാനും മോട്ടോറുകള്‍ ഇതിനകം അറ്റകുറ്റപ്പണി തീര്‍ത്ത് കഴിഞ്ഞു. 21 ഓടെ ഒന്നാം കൃഷിയിറക്കാനുള്ള ലക്ഷ്യവുമായാണ് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.