അമ്മിണി ഇവിടെയുണ്ട് ജീവനോടെ !

തൃശൂർ: ഓണത്തിനുള്ള പെൻഷൻ പലർക്കും കിട്ടി. ചെറിയ തോതിലെങ്കിലും അവർ ആ പണംകൊണ്ട് ഓണം കൊണ്ടാടി. പക്ഷേ, പാട്ടുരായ്ക്കലിലെ പുളിനാംപറമ്പിൽ അമ്മിണിക്ക് ഓണ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല. പ്രായാധിക്യത്താൽ നടക്കാനൊന്നും വല്ലാതെ കഴിയില്ലെങ്കിലും അമ്മിണി പരാതിയുമായി പലരേയും സമീപിച്ചു. ഒടുവിൽ അവർക്ക് പ്രശ്നം പിടികിട്ടിയപ്പോൾ ഒന്നു ഞെട്ടി. കോർപറേഷനിലെ പെൻഷൻ രേഖകളിൽ അമ്മിണിയുടെ പേരുള്ളത് മരിച്ചവരുടെ കൂട്ടത്തിൽ!. സഹായിക്കാൻ ആരോരുമില്ലാത്ത അമ്മിണിയുടെ പ്രശ്നത്തിൽ ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയേൽ ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് ജീവിച്ചിരിക്കുന്നയാളെ മരിച്ചതാക്കുന്ന ഉദ്യോഗസ്ഥരുടെ മാജിക് പുറത്തായത്. ഒരമ്മിണി മാത്രമല്ല, ജീവിച്ചിരിക്കുന്ന നിരവധി പാവങ്ങൾ ഇതുപോലെ മരണപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അവരുടെയെല്ലാം പെൻഷൻ തുക തടഞ്ഞുവെച്ചിട്ടുമുണ്ട് ഉദ്യോഗസ്ഥർ. അയ്യായിരത്തോളം പെൻഷനുകളാണ് ഇതുപോലെ കോർപറേഷൻ തടഞ്ഞു വെച്ചിരിക്കുന്നത്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ഇതുപോലെയുള്ള അനുഭവങ്ങളുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഉദ്യോഗസ്ഥർ പാവങ്ങളുടെ ആകെയുള്ള ആശ്രയമായ പെൻഷൻപോലും തടസ്സപ്പെടുത്തുന്നതിൽ ഇടപെടൽ അനിവാര്യമാണെന്ന് കൗൺസിലർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.