ഇരിങ്ങാലക്കുട: പ്രളയം തകർത്ത കുടുംബങ്ങൾക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ തൊഴിലുപകരണങ്ങൾ നൽകി. എം.സി.കെ.എസ് ട്രസ്റ്റ്, പ്രാണിക് ഹീല്ലിങ്ങ് ഫൗണ്ടേഷൻ കൊച്ചി എന്നിവയുടെ നേതൃത്വത്തിലാണ് നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ സഹകരണത്തോടെ ഉപകരണ വിതരണം നടത്തിയത്. 210 കുടുംബങ്ങൾക്ക് കിടക്കയും തലയിണയും, 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ, രോഗികൾക്ക് കട്ടിലുകൾ, 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു. ആസാദ് റോഡിലെ അംഗൻവാടിയുടെ പുനർപ്രവർത്തനത്തിന് ആവശ്യമായ ഫർണിച്ചർ, വാട്ടർ ടാങ്ക്, കളികോപ്പുകൾ തുടങ്ങിയവയും നൽകി. പ്രളയ ബാധിതർക്ക് പത്ത് ലക്ഷം രൂപയുടെ സാധനങ്ങളാണ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി. എൻജിനീയർ ജോജി പോൾ, മുകുന്ദപുരം ഡെപ്യൂട്ടി താഹസിൽദാർ സിമീഷ് സാഹു, ഇരിങ്ങാലക്കുട എസ്. ഐ സുഷാന്ത്, പ്രാണിക് ഹീല്ലിങ്ങ് കൊച്ചിൻ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.വി. രാജേന്ദ്രൻ, ട്രസ്റ്റി അരുൺ സിജോ, ഡോ. ഗായത്രി, ജെറിൻ നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ പ്രതിജീസ് ലാസർ, വ്യവസായി ജോബി വെള്ളാനിക്കാരൻ, പ്രോഗ്രാം കോഒാഡിനേറ്റർ കെ.എച്ച്. ഷെറിൻ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.