പ്രളയത്തിൽപ്പെട്ട വീട് തകര്‍ന്നു

ഇരിങ്ങാലക്കുട: പ്രളയത്തിൽപ്പെട്ട വീട് തകർന്നു. പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടി ഏഴാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വർഗീസി​െൻറ വീടാണ് പൂർണമായി തകര്‍ന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കല്‍പറമ്പ് ബി.വി.എം, എച്ച്.എസ്.എസ് സ്‌കൂളിലെ ക്യാമ്പിലായിരുന്നു വര്‍ഗീസും ഭാര്യ ട്രീസയും മക്കളും കഴിഞ്ഞിരുന്നത്. തിരുവോണ ദിവസം ക്യാമ്പ് കഴിഞ്ഞ് വീട് വ്യത്തിയാക്കുന്നതിന് എത്തിയപ്പോഴാണ് തകര്‍ന്ന്് കിടക്കുന്നത് കണ്ടത്. വീട്ടുപകരണങ്ങളും മറ്റും പൂർണമായി നശിച്ചു. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത വർഗീസും കുടുംബവും തകര്‍ന്ന വീടിന് പുറകുവശത്ത് ഷെഡ് കെട്ടി താമസിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് വർഗീസി​െൻറ മകന്‍ ഷാഫി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.