തൃശൂർ: പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് തൃശൂർ. ഇതിെൻറ കെടുതികളിൽനിന്ന് ജനം മക്തമാകും മുമ്പേ എലിപ്പനിയെന്ന മറ്റൊരു ഭീതി ഒഴുകിയെത്തി. എലിപ്പനി പിടിപെട്ട് ജില്ലയിൽ ഞായറാഴ്ച ഒരാൾകൂടി മരിച്ചു. ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റത്തൂർ കിഴക്കേകോടാലിയിൽ കോപ്ലിപാടം പീണിക്കപ്പറമ്പിൽ ഭാസ്കരെൻറ മകൻ സുരേഷാണ് (42) മെഡിക്കൽ കോളജിൽ മരിച്ചത്. എന്നാൽ ഇൗ മരണം എലിപ്പനി കാരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുല്ലഴി നെടുവീട്ടിൽ മോഹനെൻറ മകൻ നിഷാന്തും (23) ഇതേരോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഇൗവർഷം ഏഴുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതിൽ പ്രളയത്തിന് ശേഷം രണ്ടുപേർ മരിച്ചു. പ്രളയത്തിന് ശേഷം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ രോഗബാധിതർ കുറവായിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. ഇൗ വർഷം 41 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. 516 പേർക്ക് ഞായറാഴ്ച പനിയും മൂന്നുപേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയത്തിനുശേഷം വ്യാപകമായി വരാൻ സാധ്യതയുളള രോഗമാണ് എലിപ്പനി. മലിനജലവുമായി സമ്പർക്കം വേണ്ടിവന്ന ദുരന്തബാധിതർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം അടിയന്തരമായി എലിപ്പനി പ്രതിരോധഗുളികയായ ഡോക്‌സിസൈക്ലിൻ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ശരീരമാകെ നീണ്ടുനിൽക്കുന്ന കടുത്ത വേദനയുള്ളവർക്കെല്ലാം എലിപ്പനിയാണെന്ന സംശയത്തോടെ പ്രതിരോധമരുന്നുകൾ കൊടുത്ത് അടിയന്തരചികിത്സ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. എലിപ്പനി കൂടാതെ, വയറിളക്കം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിങ്ങനെയുള്ള എല്ലാ രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.