അഷ്​ടമിരോഹിണി: പിറന്നാൾ സദ്യക്ക്​ ആയിരങ്ങളെത്തി

ഗുരുവായൂര്‍: ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു. പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ ആഘോഷത്തി​െൻറ പകിട്ട് കുറച്ചിരുന്നെങ്കിലും ദർശനത്തിനും പിറന്നാൾ സദ്യക്കും ആയിരങ്ങളെത്തി. രാവിലെ ഒമ്പതോടെ തുടങ്ങിയ പിറന്നാൾ സദ്യ വൈകീട്ട് 3.30വരെ തുടർന്നു. ഇരുപതിനായിരത്തിലധികം ഭക്തർ സദ്യയിൽ പങ്കെടുത്തു. രാവിലെയും ഉച്ചതിരിഞ്ഞും നടന്ന കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റി. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയായി. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്ക് രണ്ടാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും മൂന്നാമത്തെ പ്രദക്ഷിണത്തിന് മേളവും അകമ്പടിയായി. ചോറ്റാനിക്കര വിജയന്‍ പഞ്ചവാദ്യത്തിന് പ്രമാണക്കാരനായി. സന്ധ്യയ്ക്ക് നിറമാല, ദീപാലങ്കാരം, നാദസ്വരം, തായമ്പക എന്നിവയുണ്ടായി. അത്താഴപൂജക്ക് വിശേഷ വഴിപാടായ നെയ്യപ്പം നിവേദിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് വലിയ കേശവന്‍ സ്വര്‍ണക്കോലമേറ്റി. ആദ്യം പഞ്ചവാദ്യവും പിന്നീട് ഇടക്കയും നാഗസ്വരവുമായിരുന്നു അകമ്പടി. ക്ഷേത്രം ആധ്യാത്മിക ഹാളിൽ കൃഷ്ണാവതാരകഥ പാരായണം നടന്നു. അർധരാത്രി മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടത്തിലെ അവതാര രംഗം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.