മാള: പ്രളയക്കെടുതിയിൽ മാളക്ക് പറയാൻ നഷ്്ടമേറെ. നഷ്്ടം പൂർണമായും കണക്കാക്കിയില്ലെങ്കിലും പുനർനിർമാണം ശ്രമകരമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മാള ബസ് സ്്റ്റാൻഡിലെ ആധുനിക കംഫർട്ട് സ്റ്റേഷൻ പ്രളയത്തിൽ തകർന്നു. ഏതാനും മാസങ്ങളായി തകരാർ കാരണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഇത്. രണ്ട് കംഫർട്ട് സ്റ്റേഷെൻറ ചുറ്റുമുണ്ടായിരുന്ന സംരക്ഷണ മതിലും തകർന്നു. സ്വകാര്യ ബസ് സ്്റ്റാൻഡ് പരിസരത്തെ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നടത്തിയ നിർമാണങ്ങളെല്ലാം തകർന്നു. ടൗണിൽ മാളചാലിെൻറ ഓരം ചേർന്ന് സ്ഥാപിച്ച കൈവരികളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു. ടൈൽ വിരിച്ച നടപ്പാതകളും തകർന്നു. അഴുക്ക് ചാലുകളും പലയിടങ്ങളിലും തകർന്ന് കിടക്കുകയാണ്. ഇവയുടെ പുനർനിർമാണത്തിന് ഭീമമായ സംഖ്യ ആവശ്യമാണ്. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ ശോച്യാവസ്ഥയിലാണ്. വെള്ളം കയറിയ ഡിപ്പോ, മാള സബ് ട്രഷറി എന്നിവയും പുനർനിർമിക്കേണ്ടി വരും. ടൗൺ റോഡ് വെള്ളം കുത്തിയൊഴുകി പാടെ തകർന്നു. കെ.കെ. റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നിവയും അടിയന്തരമായി പുനർനിർമിക്കേണ്ടവയാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.