അന്തിക്കാട്: പ്രളയക്കെടുതി മൂലം കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി റിട്ട. എൻജിനീയർ. അന്തിക്കാട് ചേർത്തേടത്ത് റിട്ട. എൻജിനീയർ സി.കെ. രാമചന്ദ്രനാണ് തെൻറ നവതി ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിെൻറ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സി.കെ. രാമചന്ദ്രൻ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ, സി.ജി. പ്രസാദ്, ടി.കെ. മാധവൻ, കെ.എം. കിഷോർ കുമാർ, സുഗുണൻ മാമ്പുള്ളി, സുനിൽകുമാർ വാലപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.