പ്രളയ ബാധിതർക്ക് കിറ്റ് വിതരണം

ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ മിനി ഹാള്‍ ക്യാമ്പില്‍ താമസിച്ചിരുന്ന മുരിയാട് കുന്നുംപുറം പ്രദേശത്തെ പ്രളയബാധിതര്‍ക്കുള്ള പുനരിധിവാസ കിറ്റുകള്‍ വിശ്വനാഥപുരം ഭജനമണ്ഡലിയുടെയും വിഷന്‍ ഫൗണ്ടേഷന്‍ ചെന്നൈയുടെയും നേതൃത്വത്തില്‍ വിതരണം ചെയ്തു. സമാജം പ്രസിഡൻറ് മുക്കുളം വിശ്വംഭരന്‍, ക്ഷേത്രം മേല്‍ശാന്തി മണി എന്നിവര്‍ വിതരണം നിര്‍വഹിച്ചു. സെക്രട്ടറി ചെറാകുളം രാമാനന്ദന്‍, ട്രഷര്‍ ഗോപി മണമാടത്തില്‍, വൈസ് പ്രസിഡൻറ് പ്രവികുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്തംഗം കവിത ബിജു, ശരണ്‍ ശാന്തി, ശ്യാംശാന്തി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.