അർഹരായവർ 64,190 പേർ; 20,000 പേർക്ക്​ വിതരണം ചെയ്​തു

തൃശൂർ: പ്രളയബാധിതർക്കായി നൽകുന്ന 10,000 രൂപക്ക് ജില്ലയിൽ അർഹർ 64,190 പേർ. ഇതിൽ 19,496 പേർക്ക് തുക നൽകി. പണം നൽകുന്നതിനായി ഞായറാഴ്ചയും ജില്ലയിലെ ട്രഷറികൾ തുറന്നു. 100 കോടിയാണ് ഇതുവരെ സംസ്ഥാന ദുരന്ത നിവാരണവകുപ്പ് ജില്ലക്ക് നൽകിയത്. 3,597 വീടുകളാണ് പൂർണമായി തകർന്നത്. 'ലൈഫ്' പദ്ധതിയിൽ ഉൾപ്പെടുത്തിയും തകർന്ന വീടുകൾ പുനർനിർമിക്കും. വിവിധ വകുപ്പുകളിൽ ഉണ്ടായ നഷ്ടങ്ങൾക്ക് കിട്ടുന്നതനുസരിച്ച് പണം അനുവദിക്കും. അതിനിടെ, പ്രളയക്കെടുതിയിൽ നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകൾ വില്ലേജ് ഓഫിസുകളിൽ കുമിഞ്ഞുകൂടുകയാണ്. ഗൃഹോപകരണങ്ങൾ നശിച്ചാൽ സഹായം ലഭിക്കില്ല. ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മറ്റ് ഉപകരണങ്ങൾ നശിച്ചാലും നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കുന്നു. കിണർ ഉപയോഗ ശൂന്യമായാൽ പഞ്ചായത്തിലെ ഓവർസിയർമാരുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സഹായം ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ലഭിക്കും. അതേസമയം മോട്ടോറുകൾ നശിച്ചവർക്ക് ലഭിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.