കുപ്രസിദ്ധ വാഹനമോഷ്​ടാവ്​ പിടിയിൽ

തൃശൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ തൃശൂർ സിറ്റി ൈക്രംബ്രാഞ്ചും കുന്നംകുളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി രായ്മരക്കാർ വീട്ടിൽ സുഹൈൽ (40) ആണ് പിടിയിലായത്. കുന്നംകുളം എരനെല്ലൂരിൽ നിന്ന് പിക്കപ്പ് ലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീടുകൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് നിരവധി കവർച്ച നടത്തിയ ഇയാളുടെ പേരിൽ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ ഏഴിന് കേച്ചേരി ചിറനെല്ലൂരിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ നിന്നാണ് അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട മൂന്ന് ലക്ഷം വിലവരുന്ന പിക്കപ്പ് ലോറി മോഷ്ടിച്ചത്. ചെമ്മന്തിട്ട സ്വദേശി നാസറിേൻറതായിരുന്നു ലോറി. ഓട്ടോമൊബൈൽ ഷോപ്പ് ഉടമ പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ജൂലൈ 24ന് പുലർച്ച ഏങ്ങണ്ടിയൂർ ആശാൻ റോഡിൽ പാർക്ക് ചെയ്ത ചെമ്പകത്ത് വീട്ടിൽ സജീവി​െൻറ പിക്കപ്പ് ലോറി, കോതപറമ്പ് പതപ്പുള്ളിയാലുക്കൽ കളരിക്കൽ വീട്ടിൽ മനോഹര​െൻറ ലോറി, മതിലകം വാസുദേവ വളവ് റോഡരികിൽ പാർക്ക് ചെയ്ത ഏഴു ലക്ഷം വിലയുള്ള ലോറി എന്നിയാണ് മോഷ്ടിച്ചത്. കോതപറമ്പിൽ നിന്നും മോഷ്ടിച്ച ലോറിയിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന അഞ്ച് കാലി സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഇത് വിൽപന നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചാലോ എന്ന ഭയത്താൽ ഭാരതപ്പുഴയുടെ തീരത്ത് ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നൽകി. വാടാനപ്പള്ളി, ചേർപ്പ്, ചാവക്കാട്, ഗുരുവായൂർ, വടക്കേക്കാട്, പേരാമംഗലം, കുന്നംകുളം, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, വളാഞ്ചേരി, കൽപകഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കുന്നംകുളം എ.സി.പി ടി.എസ്. സിനോജ്, സിറ്റി ൈക്രംബ്രാഞ്ച് അസി. കമീഷണർ ബാബു കെ. തോമസ്, കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.