തൃശൂർ: ആകാശവാണി തൃശൂർ നിലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ എസ്. നാരായണൻ നമ്പൂതിരിക്ക് നേരെയുണ്ടായ ആക്രമണ കേസ് ഒത്തുതീർക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ തിങ്കളാഴ്ച വിയ്യൂരിൽ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ക്വാർട്ടേഴ്സിൽ വൈകീട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആകാശവാണിയിൽ ദേവികുളം നിലയത്തിൽ ജോലി ചെയ്യുന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്െതങ്കിലും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. നാരായണൻ നമ്പൂതിരി ജോലി കഴിഞ്ഞ് ക്വർട്ടേഴ്സിൽ കയറുമ്പോൾ അവിടെ പതുങ്ങി നിന്ന ഒരു ഹെൽമറ്റ്ധാരി അദ്ദേഹത്തിെൻറ മുഖത്തേക്ക് സ്പ്രേ ചീറ്റിയശേഷം ആക്രമിക്കുകയായിരുന്നു. അടിയും ചവിട്ടുമേറ്റ് തറയിൽ വീണെങ്കിലും ആക്രമണം തുടർന്നു. നിലവിളി കേട്ട് ഭാര്യയും ഇളയ മകനും ഓടിവന്നെങ്കിലും വാതിൽ അക്രമി പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു. ഈ സമയം യാദൃച്ഛികമായി വീട്ടിലേക്ക് ഫോൺ ചെയ്ത, തിരുവല്ലയിലായിരുന്ന മൂത്ത മകനാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തും മുേമ്പ അക്രമി കടന്നുകളഞ്ഞിരുന്നു. പിന്നീട് സഹപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീടാണ് ആക്രമിച്ചത് ആകാശവാണിയിലെ ജീവനക്കാരനായ ഉദയകുമാറാണെന്ന് തെളിഞ്ഞത്. ജോലിയിലെ കർശന നിലപാടിലെ വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പറഞ്ഞതായി വിയ്യൂർ പൊലീസ് പറയുന്നു. ആകാശവാണി തൃശൂർ നിലയത്തിലെ പരിപാടികളുടെ എകോപന ചുമതലയുള്ള സീനിയർ പ്രോഗ്രാം എക്സിക്യൂട്ടിവ് ആണ് നാരായണൻ നമ്പൂതിരി. കേസ് ദുർബലമാക്കി പ്രതിയെ രക്ഷിക്കാൻ ചില പൊലീസ് ഉന്നതർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. അപ്രതീക്ഷിത ആഘാതത്തിൽ നിന്ന് മുക്തരാകാത്ത നാരായണൻ നമ്പൂതിരിയും കുടുംബവും ഇനിയും ആക്രമണമുണ്ടാവുമോയെന്ന ഭയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.