മെഡിക്കൽ സ്​റ്റോറുകൾക്ക് കർശന നിയന്ത്രണം

തൃശൂർ: എലിപ്പനി കേസുകൾ വർധിച്ചുവരുന്നതിനാൽ സ്വയം ചികിത്സ നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നതിന് കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. പ്രതിരോധ മരുന്ന് വിതരണം ഇന്ന് തൃശൂർ: പ്രളയബാധിത പ്രദേശങ്ങളിലും ശുചീകരണത്തിൽ ഏർപ്പെട്ടവർക്കും ആശാവർക്കർ മുഖേന തിങ്കളാഴ്ച പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ വിതരണം ചെയ്യും. ഒപ്പം മാലിന്യ സാഹചര്യം ഇല്ലാതാക്കുന്നതിനും പ്രവർത്തിക്കും. വിപുലമായ ടീമാണ് ജില്ലയിൽ പകർച്ചവ്യാധികളെ തുരത്താൻ കർമരംഗത്തുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.