ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

തൃശൂർ: ശ്രീകൃഷ്ണ ജയന്തി നാളിൽ ക്ഷേത്രങ്ങളിൽ വൻ തിരക്ക്. വിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെ ജയന്തി ആഘോഷിച്ചു. ഗുരുവായൂർ, തിരുവമ്പാടി ക്ഷേത്രങ്ങളിൽ രാവിലെ 3.45ന് നടതുറന്നതോടെ തന്നെ കനത്ത തിരക്കായിരുന്നു. വാകചാർത്ത് തൊഴാനും പതിവില്ലാത്ത തിരക്കുണ്ടായി. തിരുവമ്പാടിയിൽ രാവിലെ നടന്ന ഉഷശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ മേളവും അഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് പഞ്ചവാദ്യവും ദീപക്കാഴ്ചയും തായമ്പകയും ഉണ്ടായി. വിശേഷാൽ പൂജകൾക്കൊപ്പം, അഷ്ടപദി, ഭക്തിഗാനമഞ്ജരി, കെ.പി. നന്തിപുലത്തി​െൻറ ഓട്ടന്തുള്ളൽ, അക്ഷരശ്ലോകം, നാരായണീയ പാരായണം എന്നിവയും ഉണ്ടായി. കൗസ്തുഭം ഹാളിലൊരുക്കിയ പിറന്നാൾ സദ്യയുണ്ണാൻ ആയിരങ്ങളാണ് എത്തിയത്. പിറന്നാൾ നാളിൽ രാത്രി ഒന്നിനാണ് അത്താഴ പൂജയും, അത്താഴ ശീവേലിയും കഴിഞ്ഞ് നട അടച്ചത്. അഷ്ടമി രോഹിണിയോടനുബന്ധിച്ച് നടത്താറുള്ള ബാലഗോകുലത്തി​െൻറ മഹാശോഭായാത്ര പ്രളയദുരിത സാഹചര്യത്തിൽ മാറ്റിവെച്ചിരുന്നു. പകരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപയാത്രയായി സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.