കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണം

തൃശൂർ: പ്രളയത്തെത്തുടര്‍ന്ന് മലിനമായ കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി വളൻറിയര്‍മാര്‍ക്ക് പരിശീലനം നൽകുന്നു. ജില്ല ഭരണകൂടം യുനിസെഫുമായി സഹകരിച്ച് തെരഞ്ഞെടുത്ത കോളജ് വിദ്യാർഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കലക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ സ്‌പെഷല്‍ ഓഫിസറും തൃശൂർ മുന്‍ കലക്ടറുമായ ഡോ.വി.കെ. ബേബി, യുനിസെഫ് പ്രതിനിധി ഡോ.ആനന്ദ്, ഡെപ്യൂട്ടി ഡി.എം.ഒ.ഡോ. മിനി, ദീപ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ വിവിധ കോളജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ക്കാണ് കുടിവെള്ളം പരിശോധിക്കുന്നതിനും ശുചീകരണത്തിനായുള്ള വഴികളും പരിശീലിപ്പിക്കുന്നത്. കുടിവെള്ള സ്രോതസ്സുകളിലെ ജലശുദ്ധീകരണത്തി​െൻറ ആവശ്യകതയും ശുചീകരണ രീതികളും പൊതുജനങ്ങള്‍ക്ക് വിശദീകരിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.